Friday, December 15, 2006

അല്പം കുരങ്ങു പുരാണം.



ഞാന്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ..പതിവുപോലെ ഒരുദിവസം രാത്രി സ്ലേറ്റില്‍ കൂട്ടല്‍ പട്ടികയെല്ലാം എഴുതി വച്ച് ഉറങ്ങാന്‍ തുടങ്ങിയിരുന്നു..
മാമന്‍ അല്പം വൈകിയാ വരുന്നെ..ഓഫീസിന്നു വന്നു പിന്നെ കൂട്ടുകാരുടെ അടുത്തൊക്കെ പോയി…അങ്ങനെ..
മാമന്‍ കോളിങ് ബെല്ല് അടിച്ചു..ചെറിയ മഴ പെയ്യുന്നുണ്ടായിരുന്നു..
അമ്മമ്മ വാതില്‍ തുറന്നു..
മാമന്‍ : അമ്മേ ഒരാളു കൂ‍ടിയുണ്ട് പുറത്ത്..
അമ്മമ്മ : ആരാ മോനേ..
മാമി : എന്നാ പിന്നെ അയാളെ കൂടി വിളിക്ക് ഞാന്‍ ചോറു വിളമ്പാം..
മാമന്‍ : ചോറ് വേണ്ട നീ പഴം ഉണ്ടോന്ന് നോക്ക്..
മാമി : അത് ചോറ് കഴിഞ്ഞിട്ടല്ലെ..
... വീട്ടിലെ മുതിര്‍‌ന്ന പ്രജകളെല്ലാം വരാന്തയിലിറങ്ങി നോക്കിയപ്പൊ എന്താ സഭവം..ഒരു പെട്ടീലൊരു കൊരങ്ങന്‍..
“അല്ല ചിന്നാ നിനക്കിതെന്താ..“..അമ്മമ്മ..
ഉറങ്ങിക്കിടന്നിരുന്ന ഞങ്ങളെല്ലാം എണിറ്റ് ആ വാനരക്കുട്ടനെ കണ്ടു..


കിഴക്കേ മുറ്റത്തെ ഗെയിറ്റിന്റെ അരികിലുള്ള മാവിലായി ടിങ്കു കുരങ്ങന്റെ താമസം..(ആഹ്..പേരിട്ടു:ടിങ്കു)..
രാവിലെ തിക്കും തിരക്കുമായി..മാവിന്റെ അരികില്‍..ടിങ്കൂന്റെ അടുത്തു പോവാന്‍ ആര്‍ക്കും അനുവാദമില്ലായിരുന്നു..എന്നാലും അടുത്തു പൊവുമായിരുന്നു..ഞാന്‍ കൊടുത്ത ദോശക്കഷ്ണാ ടിങ്കൂന്റെ കൈയ്യില്..അല്ല ഞാന്‍ കൊടുത്തതാ…ഇങ്ങനെയുള്ള തല്ലുകളും..


തറവാട്ടിലുണ്ടായിരുന്ന മിന്നു മുയല്‍ പൊന്നു മുയല്‍… മീന്‍/ഇറച്ചി സഞ്ചി ഒരു പോറലും ഏല്പിക്കാതെ അടുക്കളയിലെത്തിക്കുന്ന അച്ഛാച്ഛന്റെ പ്രിയപ്പെട്ട ജിമ്മി പട്ടി ഇവയെ കുറിച്ചെല്ലാം അമ്മമ്മ പറഞ്ഞു ഒരുപാട് കേട്ടിട്ടുള്ളതല്ലാതെ ഞങ്ങളാരും കണ്ടിട്ടില്ലായിരുന്നു..അതുകൊണ്ട് ഞങ്ങള്‍ക്കു കിട്ടിയ ആദ്യത്തെ പെറ്റ്.. ആങ്കുട്ട്യോളുക്ക് പശുക്കുട്ടി പെറ്റ് ഉണ്ടായിരുന്നു അതു വേറെ കാര്യം..

അങ്ങനെ ഊണിലും ഉറക്കത്തിലും ഞങ്ങള് ടിങ്കൂനെ സ്നേഹിച്ചു..സ്കൂളില്‍ കൂട്ടുകാരോട് പൊടിപ്പും തൊങ്ങലും വച്ച് ടിങ്കു ചാടി..ടിങ്കു ഓടി..ടിങ്കു മാങ്ങേന്റെ അണ്ടി എറിഞ്ഞു..ഇങ്ങനെ പല വിശേഷങ്ങളും പങ്കു വയ്ക്കാനും ഞങ്ങള്‍ മറന്നില്ല..
പക്ഷെ ഈ സന്തോഷം അധികകാലം നീണ്ടു നിന്നില്ല..ആണ്‍ പ്രജകള്‍, ഈര്‍‌ക്കിലി..കല്ല് തുടങ്ങിയ മാരകായുധങ്ങളുമായി മാവിന്റെ അടുത്ത് ചുറ്റിപറ്റി നില്‍കുകയും ടിങ്കുന് ദേഷ്യം വന്ന് പല അപശബ്ദങ്ങളും പുറപ്പെടുവിക്കയും ചെയ്തു..ഇത് കൈയോടെ പിടിക്കപ്പെട്ടു..
വൈകുന്നേരം സ്കൂളില്‍ നിന്നു വന്ന് നേരെ മാവിന്‍ ചുവട്ടിലേക്കോടിയപ്പോള്‍ ടിങ്കു അവിടെ ഇല്ലായിരുന്നു..

അത്..ടിങ്കൂന് സുഖോല്ലാഞ്ഞിട്ട് ശ്രീധരേട്ടന്റെ(മൃഗ ഡോക്ടര്‍,‘മൃഗം’ എന്നു നാട്ടില്‍ അറിയപ്പെടുന്നു!) അടുത്ത് കോണ്ടു പോയിരിക്ക..അമ്മമ്മ..

അത് പശൂന്റെ ഡോക്റ്റ്ര് അല്ലെ ഉണ്ണിക്ക് സംശയം..
പൊട്ടാ ,പശൂനെം പൂച്ചേനെം കൊര‍ങ്ങനേം എല്ലാം നോക്കും പവിഴം സംശയം തീര്‍ത്തു..


..പിന്നീട് ഞങ്ങളറിഞ്ഞു..ടിങ്കൂന് അസുഖൊന്നും അല്ല;..ശിവന്റെ അമ്പലത്തിനടുത്തു താമസിക്കുന്ന ബാബു ഏട്ടന് വളര്‍ത്താന്‍ കൊടുത്തിരിക്ക്വാണെന്ന്..

പിന്നെ ആദ്യമൊക്കെ ശിവന്റെ അമ്പലത്തില് പൊവുമ്പം അമ്മെ ,അമ്മെ ..ടിങ്കൂനെ കണ്ടിട്ട് പോകാമെന്നു ഞാന്‍ പറഞ്ഞു നോക്കിയിട്ടുണ്ടെങ്കിലും ഒരിക്കലും കണ്ടിട്ടില്ല..

ഏറ്റവും ഇഷ്ടപ്പെട്ട മൃഗം ഏതാണെന്നു ചോദിച്ചാല്‍ ഞാനെപ്പോഴും പറയും..കുരങ്ങന്‍!!!…ഉം.. സ്വവര്‍ഗ്ഗ സ്നേഹം ന്നൊക്കെ പ്പറഞ്ഞ് കളിയാക്കുമെങ്കിലും എനിക്കറിയില്ല കൊരങ്ങനെത്തന്നെയാ എനിക്കിഷ്ടം..

പിന്നീട് കുരങ്ങു സ്നേഹം വളര്‍ന്നു..
ബാലരമയില്‍ കപീഷിലൂടെയും..പൂമ്പാറ്റയിലെ കപിലനിലൂടെയും..
മല എടുത്ത് പറന്ന ഹനുമാനെയും കല്ല് ഉരുട്ടി ഗുഹാ വാതിലടച്ച ബാലി സുഗ്രീവന്മാരെയും അമ്മമ്മയിലൂടെ ഞാന്‍ പണ്ടേ കൂട്ടുകാരാക്കിയിട്ടുണ്ടല്ലോ...
മൃഗശാലയില്‍ പോയാല് അച്ഛനെക്കൊണ്ട് ,കുരങ്ങനെ ബാക്ഗ്രൌണ്ടാക്കി ഫോട്ടൊ എടുപ്പിക്കാനും ഞാന്‍ മറന്നിരുന്നില്ല...
അടി കൂടുമ്പോള്‍‌ അനിയത്തി എന്നെ ‘കൊരങ്ങത്തീ‘ന്ന് വിളിച്ചാ എനിക്കു വല്യ സങ്കടൊന്നും തോന്നാറില്ല....
ഒരു കുരങ്ങു ഫ്രണ്ട് മുറിയില്‍ കുടുങ്ങിപ്പോയ കൂട്ടുകാരനെ രക്ഷിക്കാന്‍ താക്കോല്‍ എടുത്ത് സഹായിക്കുന്ന ഏതൊ ഒരു സിനിമ എനിക്കൊരുപാട് ഇഷ്ടായിരുന്നു…
ചാടിക്കളിക്കുന്ന കുരങ്ങമ്മാരെയും വെള്ളത്തില്‍ കിടക്കുന്ന മുതലകളെയും മാമന്‍ കാസറ്റിട്ട് കാണിക്കാറുണ്ടായിരുന്നു..ഡിസ്കവറിയൊക്കെ അപ്പോഴും ഉണ്ടായിരുന്നൊ എന്തൊ? (അക്കാലത്ത് ടീ വീ ന്നു പറയുമ്പം എന്റെ ഓര്‍‌മ്മയില്‍ വരുന്നത് അഞ്ചുവട്ടമുള്ള ഒളിമ്പിക്സും..പിന്നെ പൊട്ടന്‍ വാര്‍ത്തയുമാണ് ..)

...........


എന്റെ സെന്റ് ആന്റണീസില്‍ …മദര്‍ സുപ്പീരിയറിന്റെ അസുഖം കാണാന്‍ (അമ്മയെ ഒക്കെ പഠിപ്പിച്ച സിസ്റ്ററാ..അസുഖം പ്രായത്തിന്റെയാ!) കൊണ്വന്റിനുള്ളിലേക്കുള്ള ക്യൂ വിലാണ്‍ ഞാന്‍..ദേ അവിടെയൊരു കൂട്,അതിന്റെ ഉള്ളില്‍ വെളുത്ത പന്നികുട്ടികള്‍ ..അതിന്റെ സൈഡിലായി മറ്റൊരു കൂട് ..ആരാ അതിന്റെ ഉള്ളില്‍?..കുരങ്ങന്‍!..ദൈവമെ ഇതൊക്കെ എന്തിനാ ഈ താമസ സ്ഥലത്ത്?..
എന്റെ തൊട്ടു പിന്നില്‍ നിന്ന മൃദുല ന്‍.ല്‍ പറഞ്ഞു ”ഈ സിസ്റ്റര്‍ മാര്‍ രാത്രി ആവുമ്പം പന്നികളെ കൊന്നു തിന്നും!(?)....“ ...കൊരങ്ങമ്മാരെയും?..കുറെ ദിവസം ഞാനതും ആലോചിച്ചു നടന്നു..(കോഴിയെയും ആടിനെയും മനുഷ്യര്‍ കഴിക്കും എന്നുള്ള ഞ്ജാനമെ എനിക്കുണ്ടായിരുന്നുള്ളൂ…പോത്തിനെയും എലിയെയും പന്നിയെയും കഴിക്കുമെന്നുള്ള അറിവ് എനിക്ക് പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞപ്പൊളാ കിട്ടിയത്!..(..ങ്ഹേ..ചൈനക്കാര് പാമ്പിനെ തിന്നുമെന്ന് എനിക്ക് രണ്ടാംക്ലാസീന്നേ അറിയായിരുന്നല്ലൊ?!)

ഞാന്‍ എട്ടാം ക്ലാസിലെത്തി..
സയന്‍സ് എക്സിബിഷന്‍ സ്ക്വാഡ് മത്സരത്തിനോട് അനുബന്ധിച്ച് ക്ലാസില്‍ ഓരൊ പ്രൊജക്റ്റ് സബ്മിറ്റ് ചെയ്യാന്‍ ക്ലാസ് ടീച്ചര്‍..എനിക്കു വിഷയം കിട്ടിയത് ‘വിവിധ ഇനം കുരങ്ങുകള്‍’…(..പക്ഷെ പിന്നീട് അത് രണ്ടുപേരടങ്ങിയ ടീം ആയി..വിഷയം മാറി പ്രകൃതി ദുരന്തങ്ങളായി:(



പ്ലസ്റ്റുവില്‍ NSS ന്റെ വക റോഡു പണിക്ക് ഒരു ഉള്‍ഗ്രാമത്തില്‍..അവിടത്തെ ഒരമ്പലത്തിലെ പരിപാടി കാണിക്കാന്‍ ടീച്ചറ് കൊണ്ടുപോയി…അവിടെ ആല്‍ത്തറയുടെ അടുത്ത് ഞാന്‍ കണ്ടു.. കുട്ടി പാവാടയും ബ്ലൌസുമിട്ട ഒരു പെണ്‍കുട്ടി..അവളുടെ കൂടെ ടിങ്കൂനെപ്പോലത്തെ ഒരു കുരങ്ങനും..അവള്‍ ആ കുരങ്ങന് ഒരു നീല കളറുള്ള പാവാടയും ഇട്ടു കൊടുത്തിട്ടുണ്ടായിരുന്നു…അങ്ങനെ വീണ്ടും എന്റെ ഓര്‍‌മ്മകള്‍ തികട്ടി വന്നു..മറന്നു തുടങ്ങിയ ടിങ്കു ടോപ്പിക്കായി..

പിന്നെ എന്റെ ഹോസ്റ്റ്ല് …മലകളും കുരങ്ങുകളും നിറഞ്ഞ സ്ഥലത്ത്..(സോറി..കുരങ്ങ് എന്നുപറയുന്ന്ത യഥാര്‍‌ത്ഥ കുരങ്ങുകളെക്കുറിച്ചാണ്)..ഹോസ്റ്റലില്‍ എപ്പോഴും വരുമായിരുന്നു ജനലിന്റെ അടുത്ത് ..ഉം അവളുടെ ഒരു കുരങ്ങു സ്നേഹം..ഇനി അങ്ങാന്‍ എന്തെങ്കിലും ഇട്ടു കൊടുക്കുന്നതു കാണട്ടെ..കൂട്ടുകാരികള്‍ വാണിങ് തരാറുണ്ടെ ങ്കിലും തരം കിട്ടിയാല്‍ ഞാന്‍ കൊടുക്കും..പക്ഷെ ഒരു ദിവസം ഉച്ചയ്ക്ക് വന്ന ഞങ്ങള്‍ ഞെട്ടി..
ദൈവമെ ഇന്ന് ജനല്‍ അടയ്ക്കാതെയാ പോയത് ..താഴത്തെ ഫ്ലോറിലെ കാശ്മീരിക്കുട്ടി കൊണ്ടത്തന്ന ആപ്പിള്‍ ഒറ്റയും ഇല്ല..ശ്രീക്കുട്ടിയുടെ വീട്ടീന്ന് ആട്ടിക്കൊണ്ടുവന്ന വെളിച്ചണ്ണക്കുപ്പി പൊട്ടിച്ചിതറി നിലത്ത്…വിനീതയുടെ തലയിണ കടിച്ചു പറിച്ച് മത്സരിക്കുന്ന രണ്ടു കുരങ്ങന്മാര്‍..കുട്ടി കൊരങ്ങനെ വയറ്റിന്റെ അവിടെ വച്ച് ഇതു കണ്ടു രസിക്കുന്ന ഒരമ്മക്കുരങ്ങ്….
പിന്നീടൊരിക്കല്‍ കൈയില്‍ ലേസിന്റെ പാക്കറ്റും ഒരു കുപ്പി വെള്ളവുമായി മെസ്സ് ഹാളില്‍ നിന്നു റൂമിലേക്കു വരുന്ന എന്റെ മുന്നില്‍ ഒരു കൊരങ്ങച്ചന്‍‍..ക്രൂ..ക്രൂ..ന്ന് ശ്ബബ്ദോം ഉണ്ടാക്കി വലിയൊരു കുരങ്ങ്..ആദ്യായിട്ടാ ഇത്രെം വലിയൊരു കുരങ്ങിനെ കാണുന്നെ..എന്റെ കൈയിലേക്കു മാന്താനായി ചാടുന്നു..പേടിച്ചു വിറച്ച ഞാന്‍ കൈയിലുള്ള ബോട്ടില്‍ അതിന്റെ മേല്‍ എറിഞ്ഞു..അതിന്റെ ദേഷ്യം കൂടി..ക്രൂ..ക്രൂ.. എന്റമ്മെ! അങ്ങനെ എന്റെ കുരങ്ങു സ്നേഹം ഞാന്‍ മാറ്റി വച്ചു..
ഇങ്ങനെയുള്ള സംഭവങ്ങള്‍ ഹോസ്റ്റലില്‍ സര്‍വ്വ സാധാരണമായിരുന്നെങ്കിലും..ഓടി റൂമില്‍ കയറി കട്ടിലിന്റെ മോളില്‍ കേറിയിരുന്ന ഞാന്‍ എന്റെ മുന്നില്‍ വരൂന്ന് സ്വപ്നേന നിരീച്ചില്ല.!.

..എന്നാലും..

ഹോസ്റ്റലില്‍ നിന്നും കുറച്ചു മാറി മണിച്ചിത്രത്താഴിലെപ്പോലെ കാളവണ്ടീം വൈക്കൊല്‍ കൂനയും ഉള്ള ഒരു ഗ്രാമമുണ്ട്..അവിടെ വളരെ പുരാതനമായ ഒരു ഹനുമാന്റെ അമ്പലവും…നിറയെ കുരങ്ങന്മാരാ അവിടെ..പേടിയാണെങ്കിലും പ്രസാദം കിട്ടുന്ന പഴം ആ ‘നല്ല‘ കുരങ്ങമ്മാര്‍ക്കു കൊടുക്കും..അതു കൊണ്ടായിരിക്കണം..പോസ്റ്റ്പോണ്‍ഡ് ചെയ്ത ഒരു പരീക്ഷയുടെ ദിവസം.. ഫ്ലോറില്‍ ആരും ഇല്ല..ജനലിന്റെ ഇടയിലൂടെ ഒരു കുരങ്ങന്‍ ഒച്ചയുണ്ടാക്കി എന്നെ വിളിച്ചു..സമയം 9.40..ഞാനോടി..10 മണിയുടെ പരീക്ഷയ്ക്...

നാട്ടിലേക്കുള്ള യാത്രയില് (ബസ് ലേറ്റായാല് മാത്രം!) കാണുന്ന വയനാടന്‍ ചുരത്തിലെ കുരങ്ങന്മാര്‍…ട്രെയ്ന്‍ യാത്രക്കിടയില്‍ കാണുന്ന കുരങ്ങു കുട്ടികള്‍ ..എല്ലാത്തിനെയും കൌതുകത്തോടെ നൊക്കി നില്‍ക്കാറുണ്ട്…ഇപ്പോഴും ഇന്‍ഡ്യ ടുഡെയിലൊ സണ്ഡെ റ്റൈംസിലൊ കാണുന്ന ചിമ്പാന്‍സിയുടെയും ഒറാങ്കുട്ടന്റെയും പടം വെട്ടി വയ്ക്കാന്‍ ഞാന്‍ മടി കാണിക്കാറില്ല….നെറ്റില്‍ കാണുന്ന കുരങ്ങമ്മാരെയും അറിയാതെ സേവ് ചെയ്തു പോകുന്നു…

എന്തായാലും മാമന്‍ കൊണ്ടു വന്ന ടിങ്കുവിനെയാണ് ആദ്യം സ്നേഹിച്ചത്..സൈക്കിള്‍ പഠിപ്പിക്കാനും നീന്തല്‍ പഠിപ്പിക്കാനും മുന്നിലുണ്ടായിരുന്ന, കൂട്ടുകാരെയും വീട്ടുകാരെയും സഹായിക്കാന്‍ മാത്രം ജനിച്ച,എന്നും എന്തെങ്കിലും പുതുമയുള്ള കാര്യം ചെയ്യുന്ന മാമന്‍ .ഹൈവെയില്‍ ഒരു വണ്ടി തട്ടിത്തെറുപ്പിച്ച് മാമനെ കൊണ്ടുപോ‍യി ദൈവം..മാമനും കുരങ്ങനെ ഒരുപാട് സ്നേഹിച്ചിരുന്നൊ?..മാമന്റെ നക്ഷത്രവും തിരുവോണമായിരുന്നു….

Labels: ,

42 Comments:

Blogger Peelikkutty!!!!! said...

കുരങ്ങന്മാരെ ഇഷ്ടോള്ളോര് ആരൊക്കെയാ..?കൈ പൊക്കൂ..

2:03 am  
Blogger സു | Su said...

കുരങ്ങുസ്നേഹം വായിച്ചു. നല്ല കാര്യം. മനുഷ്യരേക്കാളും സ്നേഹിക്കാന്‍ പറ്റിയത് ഇത്തരം ജീവികളെത്തന്നെ. ഇനിയൊന്നിനെപ്പിടിച്ച് അതിന് ടിങ്കു എന്ന് പേരുകൊടുക്കൂ. :)

2:41 am  
Blogger സ്വാര്‍ത്ഥന്‍ said...

കുരങ്ങന്മാരെ എനിക്കിഷ്ടല്ലാട്ടോ, സോറി.
പക്ഷേ കുരങ്ങത്തീനെ, എന്റെ അനിയത്തീനെ, എനിക്ക് ഭയങ്കര ഇഷ്ടാ!

3:26 am  
Blogger Peelikkutty!!!!! said...

സൂചേച്ചീ:),ചേച്ചിക്ക് ഏത് ജീവിയെയാ ഇഷ്ടം?(മനുഷ്യനെ ഒഴിച്ച്)....

നിസ്വാര്‍‌ത്ഥ സ്വാര്‍‌ത്തേട്ടാ:),കൊരങ്ങത്തി പെണ്‍കുട്ട്യോളെല്ലാം നല്ല കുട്ടികളാണെന്നെ..സുന്ദരികളും..

3:50 am  
Blogger സു | Su said...

എനിയ്ക്ക് ഉറുമ്പിനെയാ ഇഷ്ടം. ഞാന്‍ അതിനെ എപ്പോഴും രക്ഷിക്കും. ചെലപ്പോ നല്ലോണം ദേഷ്യപ്പെടൂം ചെയ്യും. പിന്നേം ജീവികള്‍ ഒക്കെയുണ്ട്. ഇഷ്ടമുള്ളത്.

3:53 am  
Blogger chithrakaran ചിത്രകാരന്‍ said...

പീലിക്കുട്ടിയുടെ കുരങ്ങുപുരാണം അസ്സലായി. സത്യത്തില്‍ അഖ്യാന സിദ്ധിയാണൊ അതൊ കുരങ്ങുണ്ടായിരുന്നോ ? ഏതായാലും കഥ നന്നായി.

4:19 am  
Blogger bodhappayi said...

കുരങുപുരാണം രസിച്ചു, പക്ഷെ എനിക്കിഷ്ടം പൂച്ചകളോടാണ്. പുള്ളിക്ക് നമ്മളെ ഒരു മൈന്‍റും കാണില്ല എന്നാലും അടുത്തു വരുമ്പോള്‍ നല്ല രസമാണ്... :)

4:24 am  
Blogger ദേവന്‍ said...

കുരങ്ങു പുരാണം രസിച്ചു പീലിക്കുട്ട്യേ. എന്റെ അടുത്ത വീട്ടില്‍ ഒരു "രമ" ഉണ്ടായിരുന്നു. അങ്ങനെ ഇവരെക്കുറിച്ച്‌ ഒരേകദേകദേശ രൂപം കൊച്ചിലേ തന്നെ ഉണ്ടായിരുന്നു എനിക്കും (പക്ഷേ രമയുമായി വല്യ കമ്പനിയൊന്നുമില്ലായിരുന്നു, പൊതുവേ ശാന്തയാണെങ്കിലും ദേഷ്യം വന്നാല്‍ രമക്ക്‌ നാഗവല്ലിയുടെ ബാധ കേറും . "അയോഗ്യ നായേ എവ്വളവ്‌ ധൈര്യം ഇരുന്താ..." എന്നു ചീറി ഒരു വരവുണ്ട്‌ അവള്‍, എന്റമ്മോ.

ശാസ്താം കോട്ട കോളേജില്‍ വാലുള്ളവരും ലില്ലാത്തവരും "ആരെടാ വലിയവന്‍" മോഡല്‍ മര്‍ക്കട മുഷ്ടി പിടിക്കുന്നത്‌ കണ്ടപ്പോഴാണ്‌ കൂട്ടമായി കുരങ്ങന്മാരെ കണ്ടത്‌. കാട്ടില്‍ കുറേ ദിവസം താമസിച്ചതോടെ കുരങ്ങന്മാര്‍ വളരെ മാന്യരാണെന്നും മനുഷ്യര്‍ താമസിക്കുന്ന ഇടങ്ങളിലെ നാട്ടു കുരങ്ങന്മാര്‍ ആളുകളുമായുള്ള സഹവാസം മൂലം ചീത്തയായി മോഷ്ടാക്കളും പോക്കിരികളും ആയതാണെന്നും തോന്നിത്തുടങ്ങി.

4:53 am  
Blogger Sreejith K. said...

പീലിക്കുട്ടിയുടെ ജീവിതത്തിലെ കുരങ്ങുകള്‍ എന്നും പറഞ്ഞ് വിക്കിപീഡിയയില്‍ കൊടുക്കാം ഇത്. കൊള്ളാട്ടോ. ഇപ്പൊ എത്ര കുരങ്ങന്മാരുണ്ട് ജീവിതത്തില്‍?

ടിങ്കു. നല്ല പേര്. നല്ല ബെസ്റ്റ് പേര്. ഇനി പീലിക്കുട്ടിയെ ഞാന്‍ അങ്ങിനെ വിളിക്കാം ;)

5:23 am  
Blogger mydailypassiveincome said...

എനിക്ക് കുരങ്ങിനെ ഇഷ്ടമല്ല. അത് പഴം വാങ്ങിക്കോണ്ടു പോകുന്നവരുടെ കയ്യില്‍ നിന്നും തട്ടിക്കൊണ്ട് പോകുന്നതാണ് കാരണം. അതുകൊണ്ട് ഞാന്‍ കൈ പൊക്കിയില്ല. :)

എനിക്ക് ആ പറന്ന് നടക്കുന്ന ശലഭത്തിനെ ഇഷ്ടമാണ്. :)

5:51 am  
Blogger ബിന്ദു said...

പെരുമ്പാവൂരിനടുത്ത് ഇരിങ്ങോള്‍ എന്ന സ്ഥലത്തൊരു കാവുണ്ട്. അതിന്റെ ചുറ്റിലുമുള്ള കാട്ടില്‍ കുരങ്ങന്‍‌മാരുണ്ട്.പീലിക്കുട്ടി പോയി നോക്കു, ഇഷ്ടാവും.:)
എനിക്കിഷ്ടം എന്തിനെ ആണെന്നോ? പൂച്ചയേയും മുയലിനേയും.:)വീട്ടില്‍ പത്തു പൂച്ച വരെ ഉണ്ടായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഈയിടെ പൂച്ച ഒന്നും അവിടെ വാഴുന്നില്ല. :(

7:44 am  
Blogger reshma said...

എനിക്ക് ജന്തുഫോബിയ ആണ്- പൂച്ച, നായ,കിളികള്‍ ...എല്ലാത്തിനേം ദൂരേന്ന് കണ്ടിരിക്കാനേ ഞാനുള്ളൂ. അടുത്താല്‍ അറപ്പ്/പേടി- ഇതെങ്ങെനെ മറികടക്കുംന്ന് ..ഈ യുദ്ധം ജയിച്ചവര്‍ ആരെങ്കിലും ഉണ്ടോ?

7:59 am  
Blogger അനംഗാരി said...

പ്രിയപ്പെട്ട ടിങ്കു കുട്ടിക്ക്,
സ്വന്തം പുരാണം ഇത്ര കേമമായി എഴുതിയത് രസിച്ചു.
പണ്ട് ഞാന്‍ ജോലി ചെയ്തിരുന്ന് സ്ഥലത്ത് ഒരുത്തന്‍ കയറി വന്നു. നോക്കിയപ്പോള്‍ ടിയാന്റെ കയ്യിലെന്തോ അനങ്ങുന്നു. സൂക്ഷിച്ച് നോക്കിയപ്പോഴല്ലെ മനസ്സിലായത്.ഒരു പാമ്പ്!അതങ്ങിനെ ശിവന്റെ കഴുത്തില്‍ ചുറ്റികിടക്കുന്ന പോലെ കയ്യില്‍ ചുറ്റി.പിന്നത്തെ പൂരം പറയണ്ടല്ലോ?

8:02 am  
Blogger രാധ said...

pets? orkuttil parayum pole " i like them at zoo". ennaalum poochagale ishtamaanu kto.

4:09 am  
Blogger Peelikkutty!!!!! said...

സത്യായിട്ടും കുരങ്ങുണ്ടായിരുന്നൂ..ചിത്രകാരഞ്ചേട്ടാ.

കുട്ട്പ്പായീ :)..പൂച്ചയുടെ മീശയില്‍ പിടിച്ചൊന്നു വലിച്ചാ മതി,നല്ല രസായിരിക്കും!

സിജൂ :)..:)..:)

ദേവേട്ടന്‍ കാട്ടില് താമസിച്ചിട്ടുണ്ടെന്നോ?...ഹായ് എന്തു രസായിരിക്കും..ഇനി പോവുമ്പം എന്നെ കൂട്ട്വൊ :)

ശ്രീ..ജീവിതത്തില്‍ ഈ അടുത്ത് കണ്ണട വച്ച ഒരു കുരങ്ങനെ കണ്ടു :)

മഴത്തുള്ളീ,കൈ പൊക്കൂന്നെ..മ്മക്ക് കുരങ്ങു ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കാലൊ:)..ശലഭത്തിനെ ഞാ തരൂല്ല!

ബിന്ദ്വേച്ചീ..കാവ് ഇത്തിരി ദൂരെയാണല്ലൊ:(..ഇപ്പം ബിന്ദു അവിടെ ഇല്ലാത്തൊണ്ടാവും പൂച്ച ഒന്നും വരാത്തത്:)

രേഷ്മേ(ച്ചി?)..:).പൂച്ചയുടെ കളികള്‍ ദൂരേന്നു നോക്കാന്‍ നല്ല രസമല്ലേ..ഹമ്മേ..നായയെ എനിക്കും പേടിയാ!

ഹ്മ്മ്..സ്വന്തം പുരാണം:(..പിന്നെ എന്റെ പ്രിയപ്പെട്ട അനംഗാരിച്ചേട്ടനായതുകൊണ്ട് ഞാന്‍ ക്ഷമിച്ചു :)..ദേ.പാമ്പ്,ആ കസേരെന്റെ അടിയില്‍!

രാധേ:)..പെറന്നാളെപ്പഴാ..ഞാനൊരു പൂച്ചയെ വാങ്ങിച്ചേരാം ട്ടൊ!!!

7:09 pm  
Blogger ദിവാസ്വപ്നം said...

ഹ ഹ പീലിക്കുട്ടീ, കുരങ്ങുപുരാണം ഭാഗ്യത്തിന് മിസ്സായില്ല. ചെറുപ്പത്തിലെ വളര്‍ത്തുമൃഗങ്ങള്‍ എന്നും പ്രിയപ്പെട്ടവയായിരിക്കും. എനിക്ക് ഒരു പട്ടിക്കുട്ടിയുണ്ടായിരുന്നു. ഡെല്‍ഹിക്ക് പോയ സമയത്ത് അതിനെ ഒരാള്‍ക്ക് വെറുതേ കൊടുക്കേണ്ടി വന്നു (:

7:30 pm  
Blogger Peelikkutty!!!!! said...

This comment has been removed by a blog administrator.

8:15 pm  
Blogger Peelikkutty!!!!! said...

ദിവാസ്വപ്നം ജീ :)..ആ ച്വീറ്റ് പട്ടികുട്ടി റ്റൂ മിസ്സെസ് യു..

പിന്നെ പോസ്റ്റില്‍ ഞാനൊരു ക്വെസ്റ്റ്യന്‍ ചോയിച്ചിരുന്നു..വെറുതെ സ്വപ്നേട്ടനും ഒരു മുഖം തരാലോ ന്നു വച്ചിട്ടാ:).ആരായിരുന്നു?

8:26 pm  
Blogger ദിവാസ്വപ്നം said...

ലിങ്കിലേയ്ക്ക് പോകുന്നില്ല. പോസ്റ്റ് നോട്ട് ഫൌണ്ട് എന്ന് കാണിക്കുന്നു

8:26 pm  
Blogger ദിവാസ്വപ്നം said...

ഓ, കിട്ടി കിട്ടി. അത് ഞാനായിരുന്നു. ആരോടും മിണ്ടല്ലേ, പ്ലീസ് :-) യൂ എസ് Weekly റൌണ്ടപ്പ് കാണാറുണ്ടോ

8:28 pm  
Blogger monu said...

good post.. worth reading :)

1:11 am  
Blogger രാജീവ്::rajeev said...

പീലികുട്ടി :)
കുരങ്ങു പുരാണം ഇത്തിരി വൈകി വായിച്ചു. എനിക്കും കുരങ്ങുകളെ, എന്ന്വച്ചാല്‍ കുഞ്ഞി കുരങ്ങുകളെ ഇഷ്ടാ. എവിടെയെങ്കിലും കണ്ടാല്‍ ചുമ്മാ അവയുടെ കുസൃതിയും കണ്ടുകൊണ്ടിരിക്കും.

2:55 am  
Blogger സുല്‍ |Sul said...

പീലികുട്ടി,

ടിങ്കുട്ടിനെ ഇഷ്ടപ്പെട്ടു. കുഞ്ഞി കുരങ്ങുകളെ എനിക്കും ഇഷ്ടം. പീലിക്കുട്ടിയെപ്പോലെ :)

-സുല്‍

3:13 am  
Blogger Peelikkutty!!!!! said...

മോനൂ..താങ്ക്സ്.

രാജീവ്,സുല്ലേ :) ..സെം പിച്ച്..
എന്തു രസാ ല്ലേ..തലേല് മാന്തുന്നതും..കണ്ണുവെട്ടിക്കുന്നതുമെല്ലാം..നോക്കിനിക്കാന്‍!

9:05 pm  
Blogger Sathees Makkoth | Asha Revamma said...

ഞാനിതാ കൈ പൊക്കിയിരിക്കുന്നു.

1:17 am  
Blogger Sona said...

പീലികുട്ടി..എന്റെ തറവാട്ടിലും ഉണ്ടായിരുന്നു ഒരു കുട്ടി കുരങ്.അവളുടെ പേര് തങ്കമണി എന്നായിരുന്നു.പക്ഷെ ആളു ഇത്തിരി "violent" ആയ കാരണം എപ്പോഴും കൂട്ടില്‍ തന്നെ ആയിരുന്നു..എല്ലാരുംകൂടെ പറഞ്ഞു പേടിപ്പിച്ചു, ഒരു ഭീകരവാദിയായാണ് ഞങള്‍ കുട്ടികള്‍ അതിനെ കണ്ടിരുന്നത്..കൂടിന്റെ അടുത്തൂടെ പോയാല്‍ കൈഎത്തിച്ചു ഞങ്ങളുടെ മുടിപിടിച്ചു വലിക്കാന്‍, മാന്താനുമൊക്കെ ഒരു ശ്രമം നടത്തും..ആ...അതൊരു കാലം!!!

9:35 pm  
Blogger Peelikkutty!!!!! said...

സതീശ്, :-)
സോനേ,:-)

9:29 pm  
Blogger കുട്ടിച്ചാത്തന്‍ said...

പീലിക്കുട്ടീ: ഒരു സര്‍ക്കസ് കമ്പനി സ്ഥലം മാറിപ്പോവുമ്പോള്‍ അവരുടെ ഒരു ലോറി വീട്ടിനു മുന്‍പിലെ റോഡില്‍ നിര്‍ത്തിയിരുന്നു. അച്ഛന്‍ എന്നെ മൃഗങ്ങളെ കാണിക്കാന്‍ കൊണ്ടുപോയി. ഒരു കുരങ്ങന്‍ കൂട്ടിലൊന്നും അല്ലാതെ പുറത്തുണ്ടായിരുന്നു. അച്ഛന്റെ തോളിലായിരുന്നതു കാരണം അതു ഞോണ്ടിയപ്പോള്‍ ഒഴിഞ്ഞ് മാറാന്‍ പറ്റീല. കുരങ്ങന്‍ ന്നു കേള്‍ക്കുമ്പോള്‍ എനിക്കാ ദുഷ്ടന്‍ കുരങ്ങിനെ ഓര്‍മ്മ വരും പിന്നെ എങ്ങിനെ ഞാന്‍ ഇഷ്ടപ്പെടും???

12:59 am  
Blogger Peelikkutty!!!!! said...

ചാത്തന് ഒരു ഡൈവ് + ജമ്പ് അടിച്ചൂടാ‍ായിരുന്നൊ?:)..
എല്ലാരും ദുഷ്ടമ്മാരൊന്ന്വല്ല:(

3:38 am  
Blogger പൊന്നപ്പന്‍ - the Alien said...

അല്ലാ കുട്ട്യേ.. ഞാനിതു കണ്ടില്ലായിരുന്നു. പരീക്ഷയ്ക്കു വിളിച്ചുണര്‍ത്തി പറഞ്ഞയക്കുന്ന കുരങ്ങന്മാരും ഉണ്ടല്ലേ..! കലികാലം.
പക്ഷേ പരീക്ഷയെഴുതുന്ന കുരങ്ങന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഞെളിപിരി കൊണ്ട് അടുത്ത പേപ്പറിലും മുകളിലും താഴെയുമൊക്കെ നോക്കി ഇളിച്ചു കാണിക്കുന്ന കുറേപ്പേര്‍. അവരോടു ചോദിക്കണ്ട കേട്ടോ.. ഞാന്‍ കാണാത്ത ഒരു മൂശേട്ടക്കുരങ്ങനെ അവരും കണ്ടിട്ടുണ്ടെന്നു പറയും.. ന്തായാലും കുരങ്ങന്മാരു കൊള്ളാം!

3:06 am  
Blogger Peelikkutty!!!!! said...

പൊന്നപ്പന്‍,അന്യഗ്രഹജീവീ‍ീ.. വന്നതില്‍ ധന്യയായി!

3:48 am  
Blogger Unknown said...

പീലിക്കുട്ടി ഇപ്പോഴാ കണ്ടത്.. ഇഷ്ടപ്പെട്ടു.. എനിക്ക് ഒരു പൂച്ചയുണ്ടാ‍യിരുന്നു.. ഞാന്‍ സ്കൂളില്‍ നിന്ന് വരുമ്പോള്‍ തന്നെ ഓടി വന്ന് എന്റെ മടിയില്‍ കയറുന്ന ഒരു പൂച്ച...

5:03 pm  
Blogger Siji vyloppilly said...

ഇത്‌ വള്രെ ഇഷ്ടായിട്ടോ പീലിക്കുട്ടീ.ഞാന്‍ ഒരു മൃഗസ്നേഹിയാണ്‌.ഒന്നിനേം കൊന്നുതിന്നില്ല.അതുമല്ല ഇവിടത്തെ പല സഘടനകളീലും മെമ്പറാണ്‌.ഇവിടത്തെ മിക്ക സായിപ്പമ്മാരും അവരുടെ 'പെറ്റു' കളെ ദൂര സ്ഥലത്തേക്കൊക്കെപ്പോകുമ്പോള്‍ ഞങ്ങളുടെ വീട്ടിലാണ്‌ കൊണ്ടുവന്നാക്കുക.പിന്നെ അവ തിരിച്ചുപോകുമ്പോ വല്ലാത്ത വിഷമമാണ്‌.എന്റെ ചെറിയ കുട്ടികളും അവയുടെ കൂടെ കുത്തിമറഞ്ഞു കളിക്കും.
അതുകൊണ്ടുതന്നെ എനിക്കീ കഥയോ അനുഭവമോ നല്ല ഇഷ്ടമായി.

5:59 am  
Blogger Mrs. K said...

ഞാന്‍ ചെറുതായിരുന്നപ്പോ ഞങ്ങടെ വീട്ടിലും ഉണ്ടായിരുന്നു ഒരു കുരങ്ങന്‍, ആലുവാ മണപ്പുറത്തുനിന്നുമാണെന്ന് തോന്നുന്നു അതിനെ വാങ്ങിയത്. കുറുമ്പിത്തിരി കൂടുതലായതുകാരണം എപ്പഴും അതിനെ കെട്ടിയിടും. ഒരുദിവസം അത് കെട്ടും പൊട്ടിച്ച് പോയി. പിന്നെ ഇടക്കൊക്കെ വിസിറ്റ് ചെയ്യാന്‍ വരുമായിരുന്നു. വന്ന് തെങ്ങിന്റെ മുകളിലൊക്കെ ഇരുന്ന് ഞങ്ങളെയൊക്കെ നോക്കി ചിരിച്ചിട്ട് പോകും. പിന്നെ പിന്നെ വരാതായി. :(

6:11 am  
Blogger ഡാലി said...

കൊരങ്ങത്തി പീലിക്കൂട്ടേയ്, കൊരങ്ങ് പുരണം എഴുതാന്‍ പറ്റ്യ ആളന്നെ. ഞങ്ങടെ വീടിന്റെ അടുത്തുണ്ടായിരുന്നു ഉടുപ്പൊക്കെ ഇട്ടോരു കുരങ്ങന്‍.

എന്റെ പെറ്റ് തവള!

രേഷ്മേ, ആ യുദ്ധത്ത്തില്‍ ജയിച്ചവര്‍ ഉണ്ട്. പണ്ട് എനിക്ക് തവള അതിഭയങ്കരമായ വെറുപ്പും പാറ്റയെ അതിഭയങ്കരമായ അറപ്പും ആയിരുന്നു. സെക്കന്റ് ഗ്രൂപ്പ് എടുത്ത് ചെന്നപ്പോ ഇതിനെ രണ്ടിനേം കീറി മുറിക്കണംന്ന് പറയുന്നു മിസ് റീറ്റ എന്ന (കുട്ടേടത്തി, ഓര്‍മ്മയുണ്ടോ മിസ് റിറ്റയുടെ വിളിപേരു?) കുടിങ്ങീലെ ആദ്യം തവള. ഹോ വല്ലവിധേനയും കണടച്ച് ആണ് എല്ലാം ചെയ്തത്. അവസാനം ആണി ഒക്കെ കുത്തി കൈയും കാലും സ്ഥാപിച്ചു കഴിഞ്ഞപ്പോ ആ കുഞ്ഞു ഹൃദയം ടപ്പ് ട്പ്പ് എന്ന് ഇടിക്കാന്‍ തുടങ്ങി. അയ്യോടാ അന്നോടെ ഞാന്‍ തവളയെ എന്റെ പെറ്റ് ആക്കി. പക്ഷേ ആ പാറ്റയുടെ മുറിക്കലോടെ ഞാന്‍ അതിനെ കൂടുതല്‍ വെറുക്കാന്‍ തുടങ്ങി. ആ ജീവിടെ ശരീരത്തില്‍ അപ്പടി ഫാറ്റ് നൂലുകള്‍ ആണ്. ലോകത്തിലെ ഏറ്റവും വൃത്ത്hഇയുള്ള ജീവി തവളയും ഏറ്റവും വൃത്തിയില്ലാത്ത ജീവി പാറ്റയും ആകുന്നു എന്നതാണ് അക്കലത്തെ എന്റെ കണ്ടു പിടുത്തം. ഹോ ഈ രണ്ട് ക്രൂര കൃത്യങ്ങള്‍ ചെയ്യണ ദിവസം ഞാന്‍ ഉച്ച ഭക്ഷണം കഴിക്കാറില്ല.

6:54 am  
Blogger Peelikkutty!!!!! said...

കുഞ്ഞാ..കുഞ്ഞാ..വന്നതിലൊത്തിരി നന്ദിയുണ്ടെ!(കള്ളാ..കള്ളാ..കൊച്ചുകള്ളാ സ്റ്റൈലില്‍ പാടുക:)

അപ്പൊ സിജിയേച്ചി മേനകചേച്ചിയുടെ ആളാ ല്ലേ.ഞാനും അങ്ങനെയാ ഒരു കൊതൂനെപ്പോലും കൊല്ലൂല..പക്ഷെ ആരെങ്കിലും കൊന്ന മീനിനെയും കോഴിയെയും തിന്നും:-)(..im the great,ഒരു നീണ്ട വര്‍‌ഷം ഇതൊക്കെ ഒഴിവാക്കി നോക്കി;but പൊരിച്ചമീനും കുരുമുളകിട്ട കൊഞ്ചനും സ്വപ്നത്തിലൊക്കെ വന്നു തൊടങ്ങിയപ്പൊ...)

ആര്‍പ്പി ചേച്ചിയെ ഓര്‍‌മ്മയിലേക്ക് ഊളിയിടാന്‍ സഹായിച്ച എനിക്ക് നന്ദി:)

ലോകത്തിലെ ഏറ്റവും വൃത്തിയില്ലാത്ത ജീവി പാറ്റയാകുന്നു എന്ന് 12ആം ക്ലാസില്‍ വച്ച് ഞാനും കണ്ടെത്തിയിരുന്നു:)തവള യെ എനിക്ക് ആനിമേറ്റഡ് ചിത്രങ്ങളിലൊക്കെ കാണാന്‍ ഇഷ്ടാ,പക്ഷെ നേരിട്ട് അയ്യേ!:)..ഈ തവള ഇറച്ചിക്ക് നല്ല ടേസ്റ്റാന്നു കേക്കുന്നല്ലൊ..എങ്ങനെയാ?(..ഞാനോടി!)

8:48 pm  
Blogger krish | കൃഷ് said...

ടിങ്കുക്കുട്ടി..അല്ലല്ല.. പീലിക്കുട്ടീ... കുരങ്ങുപുരാണം കൊള്ളാം.
'തേരെ മേരെ ബീച്ച്‌ മേം കൈസാ ഹേ യെ ബന്ധന്‍.. അഞ്ജാനാ.." എന്ന ഒരു ഹിന്ദി പാട്ടില്‍..
"ബന്ധന്‍"- നു പകരം "ബന്തര്‍" എന്നു പാടി നോക്കൂ..

ഒരു ടിങ്കു എഫക്റ്റ്‌ കിട്ടും...

കൃഷ്‌ | krish

10:01 pm  
Blogger പുള്ളി said...

പീലിക്കുട്ടി,
നന്നായി.
പിന്നെ, കാളവണ്ടീം വൈക്കോല്‍ കൂനയുമ്മുള്ള ഗ്രാമം മണിച്ചിത്രത്താഴിലാണോ 'തേന്‍മാവിന്‍കൊമ്പത്ത്' അല്ലേ? തെറ്റുകണ്ടുപിടിച്ചതല്ല ഒന്നു ശരിയ്‌ക്ക് വിഷ്വലൈസ് ചെയ്യാനാ..

10:43 pm  
Blogger Peelikkutty!!!!! said...

കൃഷ്‌..കൃഷ്‌ണാ.. :-)
പുള്ളിക്കാരാ ങ്ങള് ഭയങ്കര പുള്ളിയാണല്ലൊ:)..മ്..മ്..മണിച്ചിത്രത്താഴല്ല;തേന്മാവിന്‍ കൊമ്പത്താ:)

ഷേം..ഷേം..

6:53 pm  
Blogger മനു said...

കുരങ്ങുപുരാണം മനോഹരം...... പിന്നെ എന്റെകവിത വായിച്ചിട്ട് ഒരു ചെറുപുഞ്ചിരി മാത്രം .... എന്തു തൊന്നി....

2:22 am  
Blogger nalan::നളന്‍ said...

ങേ ! കപീഷ് പൂമ്പാറ്റയില്‍ നിന്നും ബാലരമയിലേക്കു ചാടിയിരുന്നോ ? :)

ഏതായാലും നമ്മുടെ പൂര്‍വ്വികരല്ലേ സുന്ദരന്മാരും സുന്ദരികളുമാകാതെ തരമില്ല.
കൈ പൊക്കുന്നു.

രസമുള്ള വായന്‍ പീലിക്കുട്ടിയേ

12:02 am  
Blogger Mahesh Cheruthana/മഹി said...

പീലികുട്ടിക്കു...
കുട്ടിക്കാലത്തെ നിറഞ്ഞ
ഓര്‍മകളിലേക്കാണു പീലിക്കുട്ടിയുടെ വാനര സ്മരണകള്‍ കൊണ്ടു പോയതു.തികചും കൗതുകത്തൊടു മാത്രമാണു ഞാന്‍ ഈ ജീവിയെ കണ്ടിട്ടുള്ളതു.എന്റെ ഓര്‍മകളിലും തെല്ലൊരു തമാശ ഉണര്‍ത്തുന്ന വാനരപുരണമാണുള്ളതു.കുട്ടിക്കാലത്തു സ്കൂള്‍ യാത്രയില്‍ ഞാന്‍ ബസ്സ്‌ കാത്തു നില്‍ക്കുന്നതു ഒരു വലിയ അമ്പലത്തിനു സമീപമുള്ള ബസ്റ്റോപ്പിലാണു.ഒരു വൈകുന്നേരം അവിടെയൊരു വാനരനെ കാണപെട്ടു.ചുറ്റും ധാരാളം ആളുകളും.അവിടെയൊരു പഴക്കചവടക്കാരന്റെ കയ്യില്‍ നിന്നും ആളുകള്‍ മുന്തിരിയും,ഓറഞ്ചും വാങ്ങി കൊടുക്കുന്നു.സമീപത്തെ മരത്തിലിരുന്നു ആളുകളിട്ടു കൊടുക്കുന്ന പഴങ്ങള്‍ ഒരു അഭ്യാസിയുടെ മെയ്‌വഴക്കതോടെ അവന്‍ വാങ്ങി കഴിക്കുന്നുണ്ടായിരുന്നു.കുറചു കഴിഞ്ഞു ആളുകള്‍ എല്ലാം പോയി.പഴങ്ങള്‍ കിട്ടാതെ വന്നപ്പോള്‍ അവന്‍ താഴെ ഇറങ്ങി ആ പഴകചവടക്കാരന്റെ കടയില്‍ നിന്നും ധാരാളം മുന്തിരിക്കുലകളുമയി അവിടെയുള്ള ആലിന്റെ മുകലിലേക്കു ഓടി കയറി.ആദ്യം പഴം വെറുതെ കൊടുത്തു അളുകളെ രസിപ്പിചു വ്യപാരം കൂട്ടിയ ആ കചവടക്കരന്റെ അവസാനം അമളി പറ്റിയ മുഖം വാനരനെ പറ്റിയുള്ള എന്റെ ഓര്‍മകളില്‍ നിറയുന്നു.പീലികുട്ടിയുടെ രചനകള്‍ വളരെ ഇഷ്ടമായി......അഭിനന്തനങ്ങള്‍.......

10:44 am  

Post a Comment

<< Home