Wednesday, November 01, 2006

രണ്ടു ചിത്രങ്ങള്‍.


പണ്ട് സ്കൂളില്‍ പഠിക്കുമ്പം വരച്ചതാ...പഴയ പുസ്തകങ്ങള്‍ക്കിടയില്‍ സൂക്ഷിച്ചു വച്ച ആലിലകള്‍ തപ്പുന്നതിനിടയില്‍ കിട്ടി.ഇപ്പൊ ഇതൊക്കെ സൂക്ഷിക്കാന്‍ ബ്ലോഗ് ഉണ്ടല്ലൊ..നേരെ സ്കാനി ഇങ്ങോട്ടിട്ടു.

33 Comments:

Blogger Peelikkutty!!!!! said...

ഒരു പഴയ ചിത്രം.

9:13 PM  
Blogger പടിപ്പുര said...

നല്ല ചിത്രങ്ങള്‍.
ഇപ്പോഴില്ലേ, ചിത്രംവര?

9:26 PM  
Blogger അഗ്രജന്‍ said...

നല്ല ചിത്രങ്ങള്‍ - ഇന്നിപ്പോള്‍ ഒരുപാട് മികവ് വന്നിരിക്കുമല്ലോ വരകള്‍ക്ക്.

പുതിയ വരകള്‍ വരട്ടെ!


ആദ്യായിട്ടൊരു ഓട്ടുകമ്പനി കാണുന്നത് പണ്ട് വടക്കാഞ്ചേരിയില്‍ പോയപ്പോഴായിരുന്നു... കൌതുകത്തോടെ കുറേ നേരം നോക്കി നിന്നു.

9:32 PM  
Blogger Peelikkutty!!!!! said...

പടിപ്പുരേ,അഗ്രജാ വന്നതിനു നന്ദി. പെയിന്റിങ് ബ്രഷ് ഒരലങ്കാരത്തിനു ഭരണിയിലിട്ട് മേശപ്പുറത്ത് വച്ചിട്ടുണ്ട്.തൊട്ടിട്ട് വര്‍ഷങ്ങളായി. പേപ്പറും പെന്‍സിലും കണ്ടാല്‍ അത്യവശ്യം കാട്ടിക്കൂട്ടും ...പലതും ചുരുട്ടികളയും ;ചിലതൊക്കെ സൂക്ഷിച്ചു വയ്ക്കും . ഇടാന്‍ നോക്കാം .ഈ മൌസുകൊണ്ടുള്ള കളി തീരെ ശരിയാവൂല്ല.പഠിക്കണം ന്നു ആഗ്രഹോണ്ട് .

10:00 PM  
Blogger സു | Su said...

നന്നായിട്ടുണ്ടമ്മൂ :)

കാര്യമായിട്ട് വരച്ച് ബ്ലോഗിലിടൂ.

11:40 PM  
Blogger സൂര്യോദയം said...

നന്നായിട്ടുണ്ട്‌ പീലിക്കുട്ട്യേ.... ഇനിയും വരയ്ക്കൂ...

2:09 AM  
Blogger പുഞ്ചിരി said...

ഗൃഹാതുരത്വമുണര്‍ത്തുന്ന ചിത്രങ്ങള്‍... നന്നായിട്ടുണ്ട്. മൌസുകൊണ്ടുള്ള കളി തീരെ ശരിയാവില്ലാന്നു കണ്ടു - ഫോട്ടോഷോപ്പിലെയും അനിമേഷനിലേയും എക്സ്പര്‍ട്ടൈസല്ലേ ആദ്യ പോസ്റ്റില്‍ തന്നെ പ്രകടിപ്പിച്ചിരിക്കുന്നത്. എന്നിട്ടിപ്പോ എന്താ ഇങ്ങനെ പറയുന്നേ...? അതോ, ഇനിയത് വല്ലയിടത്തും നിന്നും അടിച്ചു മാറ്റിയതോ...?

പിന്നെ, എന്താ പീലിക്കുട്ട്യെ പ്രൊഫൈലില്‍ ഒരു ഈമെയില്‍ ഐഡി പോലും ഇടാത്തേ...? മൊബൈല്‍ ഫോണ്‍ നമ്പര്‍ ആര്‍ക്കും കൊടുത്തില്ലാന്ന് മറ്റൊരു സ്ഥലത്ത് എഴുതിയത് കണ്ടു. ഈമെയില്‍ ഐഡി എങ്കിലും ഒന്ന് ഷെയര്‍ ചെയ്തൂടേ...? എപ്പോഴും നല്ലതു മാത്രം സംഭവിക്കട്ടേയെന്നാശംസിച്ചു കൊണ്ട് സസ്നേഹം പുഞ്ചിരി. :-)

4:41 AM  
Blogger അനംഗാരി said...

പീലിക്കുട്ട്യേ, പടം കൊള്ളാം.
ആദ്യം കാണുന്നതാണോ വീട്?
രണ്ടാമത് കാണുന്നതാണൊ പീലിക്കുട്ടിയുടെ ഓട്ട് കമ്പനി?
(ചുമ്മാ തമാശിച്ചതാണേ.)
വരക്കൂ...വരകള്‍ മനസ്സിന്റെ വിങ്ങലുകളെ ഇല്ലാതാക്കട്ടെ.
നൊമ്പരങ്ങളെ വര്‍ണ്ണങ്ങള്‍ ചാലിച്ച് പകര്‍ത്തൂ.ഉദാത്തമായ കലാസൃഷ്ടികള്‍ ഉണ്ടാകട്ടെ.

8:39 PM  
Blogger Adithyan said...

ഇവിടെ അമ്മു ആരാ‍ാ? (കട്: അനില്‍ച്ചേട്ടന്‍) ;)

പടങ്ങള്‍ ഇനിയും ഇടൂ പീലിക്കുട്ടീ :)

8:45 PM  
Blogger Peelikkutty!!!!! said...

സു..സൂര്യോദയം പുഞ്ചിരി ആദി ആദിയായവറ്‌ക്ക് വര പ്രോത്സാഹനത്തിന് ഒരു നന്ദിയും ഒരു പുഞ്ചിരിയും.

2:32 AM  
Blogger Peelikkutty!!!!! said...

യ്യോ..അനംഗാരി ചേട്ടന് ഞാന്‍ നന്ദി പറഞ്ഞില്ലേ?..ഹലോ‍ാ‍ാ‍ാ
ഏയ് വെറുതെ വിളിച്ചതാ..ഒരു താങ്ക്യു പറയാന്‍ !
...എന്തു രസായിരിക്കും അങ്ങനൊരു വീട് !..എ ബ്യൂട്ടിഫുള്‍ ലാന്‍ഡ്സ്കേപ്പ്,എ സ്മോള്‍ വുഡ്ഡെന്‍ കോട്ടേജ് ആന്‍ഡ് മൈസെല്‍ഫ് സിറ്റിങ് ബിസൈഡ് ദ വിന്‍ഡൊ.....

ആദീ ....അമ്മൂ ന്നുള്ളതൊരു ശൈലിയാണോ?..അതോ അതിനു പിന്നില്‍ എന്തെങ്കിലും മൂലകഥ..?..ഉണ്ടെങ്കി..കേള്‍ക്കാമാ‍ാ‍ായിരുന്നൂ..

8:06 PM  
Blogger ഇത്തിരിവെട്ടം|Ithiri said...

പീലിക്കുട്ടീ ഇനിയും വരക്കൂ... ഒരു മയില്‍ പീലിപോലെ വര്‍ണ്ണാഭമായ ചിത്രങ്ങള്‍.

8:13 PM  
Blogger കുറുമാന്‍ said...

വളരെ മനോഹരമായി തന്നെ വരച്ചിരിക്കുന്നു. സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ ഇക്കണക്കിന് സമ്മാനങ്ങള്‍ കുറേ വാരികൂട്ടി കാണണമല്ലോ?

ഇനിയും വരക്കൂ. മൌസ് ഉപയോഗിച്ചു തന്നെ വരക്കണമെന്ന് നിര്‍ബന്ധമൊന്നുമില്ലല്ലോ? വെള്ളച്ഛായവും, എണ്ണച്ഛായവും, ചോക്കും, കരിക്കട്ടയും എല്ലാം ഇപ്പോഴും ലഭ്യമാണല്ലോ?

8:52 PM  
Blogger ശിശു said...

വളരെ നല്ല ചിത്രങ്ങള്‍, പീലിക്കുട്ടീ, കൂടുതല്‍ വരകളുമായി വീണ്ടും വരൂ.

9:26 PM  
Blogger Peelikkutty!!!!! said...

ശിശൂ ഇത്തിരി കുറു...നന്ദി.
ആദീ, ഞാന്‍ ചോയിച്ചേന് ഉത്തരം കണ്ടില്ല..?

7:05 PM  
Blogger സു | Su said...

എന്റമ്മൂനെ ഞാന്‍ അമ്മൂന്നാ വിളിക്ക്യാ. അതുകൊണ്ട് അമ്മൂന്ന് വിളിച്ചതാണേ. ആദിയ്ക്ക് ഒരു ചുക്കും അറിയില്ല. (ഇനി ആദി, അതിനെപ്പറ്റി ഒരു പോസ്റ്റിടും.)

അമ്മൂ ഓടിക്കോ, ജീവന്‍ വേണേല്‍. ;)

7:17 PM  
Blogger Adithyan said...

പീലിക്കുട്ടിയേ കുമാറേട്ടന്റെ ഈ പോസ്റ്റിലെ അചിന്ത്യേച്ചിയുടെയും അനിലേട്ടന്റെയും കമന്റുകള്‍ വായിച്ചു നോക്കൂ. എല്ലാം മനസിലാവും :)

സൂച്ചേച്ചി പറയുന്നതു പോലെ ഒന്നും അല്ലെ കേട്ടോ, ഞാന്‍ അള്‍ട്ടിമേറ്റ് ഡീസന്റ് പയ്യനല്ലേ... പറയുന്നതെല്ലാം കാര്യകാരണബന്ധമുള്ള കാര്യങ്ങളാ :))

7:37 PM  
Blogger Peelikkutty!!!!! said...

ആദീ,സൂ ഇപ്പൊഴെല്ലാം മനസ്സിലായി...

സ്നേഹത്തോടെ,
സ്വന്തം
അമ്മുക്കുട്ടിയമ്മ.

7:55 PM  
Blogger Kiranz..!! said...

ഹൂ‍യ് പീലി..ആ ആലില കിട്ടിയെങ്കില്‍ ഒന്നു സ്കാന്‍ ചെയ്ത് നോക്കിക്കെ..തകര്‍പ്പന്‍ ആയിരിക്കും അത് ഞാന്‍ ഉദ്ദേശിച്ച പോലെ കിട്ടിയാല്‍..:)

2:39 AM  
Blogger അരീക്കോടന്‍ said...

ആലിലയെപ്പറ്റി പറഞ്ഞപ്പോള്‍ പഴയ ചില പുല്ലോളജിസ്റ്റുകളുടെ(ബോട്ടണി) കൂടെ നടക്കാന്‍ പോയ കഥ ഓര്‍മ്മ വന്നു.തമസിയാതെ പോസ്റ്റാം.വര വളരെ ഇഷ്ടപ്പെട്ടു.രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മോള്‍ ഒരു വരക്കാരിയാണ്‌.ഒരു ഉപദേശം കം മാര്‍ഗ്ഗനിര്‍ദ്ദേശം പ്രതീക്ഷിക്കുന്നു.

8:59 AM  
Blogger Peelikkutty!!!!! said...

കിരണ്‍സേ, ആ കൈ ഒന്നു സ്കാനറില്‍ വച്ചു നൊക്കിയേ..സെറോക്സ് മെഷീനിലായാലും മതി..ഞാന്‍ വിചാരിച്ച പോലെ വരുവോന്നറിയാനാ..

ആബിദ്ക്കാ,വേഗം പോരട്ടെ പുല്ലോളജിസ്റ്റ് കഥ..മോളൂട്ടിക്ക് എല്ലാ ആശംസകളും.ഞാനൊരു രവിവര്‍മ്മി ആയതുകൊണ്ട് ഉപദേശം.....

10:35 PM  
Blogger പച്ചാന::pachaana said...

നല്ല രസമുണ്ട് ആന്റി...പടം വരക്കണ ട്ടെക്ക്നിക്ക് ഒക്കെ പറഞ്ഞുതരണേ

9:47 PM  
Blogger Peelikkutty!!!!! said...

മോളൂട്ടീ..പച്ചൂട്ടി,ഈ അമ്മൂമ്മയെ ചേച്ചീന്നു വിളിച്ചാമതി പ്ലീസ്..ഒരു ഡ്യറിമില്‍ക്ക് വാങ്ങിച്ചേരാം!

ഇനീം പടം വരക്കൂ..കാണാന്‍ വരാം :)
ടെക്നിക്കൊന്നൂല്ല..മോള്‍ക്കതിനുള്ള കഴിവുണ്ട്..ക്ലാസിലെ ഡസ്കിലും വീട്ടിലെ ചുമരിലും ക്വെസ്റ്റ്യന്‍ പേപ്പറിലുമെല്ലാം കുത്തിവരക്കൂ :D !

3:28 AM  
Blogger സു | Su said...

ഡയറിമില്‍ക്ക് തരുമെങ്കില്‍ ഞാനും ചേച്ചീന്നു വിളിക്കാം. ഹി ഹി ഹി.

3:34 AM  
Blogger Peelikkutty!!!!! said...

യ്യോ..സൂ ചേച്ചീ അപ്പഴേക്കും കേട്ടൊ...ഉം വേഗം പോയി ചേട്ടനൊരു ചായ ഇട്ടു കൊടുത്തെ :)

3:40 AM  
Blogger പിന്മൊഴി said...

ഞാനിപ്പൊഴാ പീലിക്കുട്ടീടെ ചിത്രങ്ങള്‍് കണ്ടത്…ഇഷ്ടായി ട്ടൊ.
പുതിയ ചിത്രങ്ങള് വരയ്ക്കു…
വരച്ചുകൊണ്ടേയിരിയ്ക്കു..

-പിന്മൊഴി

3:46 AM  
Blogger റ്റെഡിച്ചായന്‍ | Tedy said...

പീലിക്കുട്ട്യേ, കൊള്ളാം കിടിലം എന്നൊന്നും വീണ്ടും പറഞ്ഞു ബോറടിപ്പിയ്ക്കുന്നില്ല... :-)

മൌസുകൊണ്ടുള്ള കളി മടുപ്പാണെന്നു പറഞ്ഞില്യേ... മൌസ് മാറ്റി ടാബ്ലറ്റില്‍ ഒന്നു കളിച്ചുനോക്കൂ.. വളരെ സൌകര്യമാണ്‍. എനിയ്ക്കൊന്നുണ്ട് - അല്ലറ ചില്ലറ കസറത്തൊക്കെ കാണിയ്ക്കാന്‍ ഉപയോഗിയ്ക്കാറുണ്ട്. E Bay-il അത്യാവശ്യം വിലക്കുറഞ്ഞു തന്നെ നല്ല സാധനം കിട്ടും. താല്പര്യമുണ്ടെങ്കില്‍ പറഞ്ഞോളൂ, നമ്മുക്കൊരെണ്ണം സംഘടിപ്പിയക്കാം :-) എന്റെ കയ്യിലുള്ളത് ദേ ഇതാണ്‍ - http://www.uc-logic.com/products/products_wp8060-tab08.htm - അതിലെഴുതിയിരിയ്ക്കുന്ന വിലയൊന്നു മൈന്‍ഡ് ചെയ്യണ്ട - അതിലൊക്കെ വളരെ വിലകുറച്ച് Ebay-ല്‍ കിട്ടും.

10:48 PM  
Blogger Peelikkutty!!!!! said...

പിന്മൊഴീ‍ീ‍ീ‍ീ നന്ദി.റ്റെഡിച്ചായാ,‘നമുക്കൊ‘രെണ്ണം സംഘടിപ്പി...ആ ആശ്വാസത്തിലാ ഞാന്‍!!!:)

താങ്ക്സ്.

11:30 PM  
Blogger റ്റെഡിച്ചായന്‍ | Tedy said...

:-) പീലിക്കുട്ട്യേ, താല്പര്യമുണേങ്കില്‍ ഈമെയില്‍ ചെയ്തോളൂ... yo ഡോട്ട് tedka അറ്റ് ജീമെയില്‍ ഡോട്ട് കോം.
വേണമെന്നുണ്ടെങ്കില്‍ വാങ്ങി അടുത്ത് നാട്ടില്‍ വരുന്ന ആരുടെയെങ്കിലും കൈയ്യില്‍ കൊടുത്തുവിടാം...

11:42 PM  
Blogger നിരക്ഷരന്‍ said...

സ്കൂളില്‍ പഠിക്കുമ്പോള്‍ ഇത്ര നന്നായി വരച്ചിരുന്ന ഒരാള്‍ ഇപ്പോ വലിയ ഒരു ചിത്രകാരന്‍/ചിത്രകാരി ആയിക്കാണണമല്ലോ ?
പുസ്തകത്തിനിടയില്‍ ആലിലമാത്രമാണോ, മയില്‍പ്പീലിയൊന്നും ഒളിച്ചുവെക്കാറില്ലായിരുന്നോ ?

10:31 PM  
Blogger Peelikkutty!!!!! said...

കുറച്ചു നാളായി ഇങ്ങോട്ടൊക്കെ വന്നിട്ട്....

ആലിലയും‌ മയില്‍പീലിയും‌ എല്ലാം‌ ഒളിച്ചുവെയ്ക്കാറുണ്ടായിരുന്നു എഴുത്തറിയാത്ത ചേട്ടാ‍ ;)

6:55 AM  
Blogger മഴത്തുള്ളി said...

പീലിക്കുട്ടിയുടെ ചിത്രങ്ങള്‍ മനോഹരമായിരിക്കുന്നു. ഇനി ഇപ്പോള്‍ വരക്കാറുള്ള ചിത്രങ്ങളും സ്കാനിയിടൂ ;)

9:28 PM  
Blogger പൊറാടത്ത് said...

പീലിക്കുട്ടീ.., ചെറുപ്പത്തിലേ തന്നെ ആളൊരു പുലിക്കുട്ടി ആയിരുന്നു അല്ലേ..! നല്ല ചിത്രങ്ങള്‍...

പിന്നെ, ആ പുഴയേതാ...? മയ്യഴിപ്പുഴയാണോ..?

10:15 PM  

Post a Comment

Links to this post:

Create a Link

<< Home